#saudi | സൗദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’

#saudi | സൗദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’
Sep 22, 2023 05:16 PM | By Vyshnavy Rajan

റിയാദ് : (gccnews.in) സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു.

വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും.

സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്.

സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും.

അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും.

തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും നൽകുന്ന െപ്രാഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ‘െപ്രാഫഷനൽ അക്രഡിറ്റേഷൻ’ പ്രോഗ്രം.

#saudi #ProfessionalVerification #check #eligibility #foreignworkers #SaudiArabia

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News