#Qur'an | ഖുർആൻ പാരായണ മത്സരത്തിൽ തിളങ്ങി കോഴിക്കോട് സ്വദേശിനി

#Qur'an | ഖുർആൻ പാരായണ മത്സരത്തിൽ തിളങ്ങി കോഴിക്കോട് സ്വദേശിനി
Sep 22, 2023 06:08 PM | By Vyshnavy Rajan

ദുബായ് : (gccnews.in) ഏഴാമത് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് ഇന്റർനാഷനൽ ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി പെൺകുട്ടി ആയിഷ ഇസ്സ മികച്ച പ്രകടനം കാഴ്ചവച്ചു.

ദുബായ് ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിലാണ് കോഴിക്കോട് പുനൂർ മങ്ങാട് സ്വദേശിനി ആയിഷ സദസ്സിന്റെ മനംകവർന്നത്.

7 ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ ഈജിപ്ത്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, സിറിയ, യുഎഇ, ജിബൂട്ടി തുടങ്ങി 60 രാജ്യക്കാർ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും മർകസ് സിഎഒ വി.എം. റഷീദ് സഖാഫിയുടെയും മകളാണ്.

കോവിഡ് കാലത്ത് പത്താം വയസ്സിലാണ് ഖുർആൻ മനഃപാഠമാക്കിയത്. പൂനൂർ സഹ്‌റത്തുൽ ഖുർആനിൽ ഹാഫിസ് സാബിത് സഖാഫിയുടെ ശിക്ഷണത്തിൽ 2019ൽ ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങി. കോവിഡ് കാലത്ത് ഓൺലൈനിലൂടെ പഠനം തുടർന്നു.

2021ൽ മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഖാരിഅ് ഹനീഫ് സഖാഫിയുടെ ശിക്ഷണത്തിൽ ഖുർആൻ മുഴുവനും മനഃപാഠമാക്കി. 2022ൽ ഈജിപ്തിലെ കയ്റോയിൽനിന്ന് മനഃപാഠ സർട്ടിഫിക്കറ്റ് നേടി.

നാട്ടിൽ തിരിച്ചെത്തി സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പാരായണശാസ്ത്ര പ്രകാരമുള്ള നിരന്തര പരിശീലനം തുടർന്നു. അതിനിടെയാണ് ദുബായിലെ ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസല്യാരുടെ കൊച്ചുമകളുടെ മകൾ കൂടിയാണ് ഈ പതിനൊന്നുകാരി.

#Qur'an #native #Kozhikode #shined #Qur'an #recitation #competition

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News