മസ്കറ്റ്: ഒമാനില്‍ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വദേശികള്‍ വാഹനാപകടത്തിൽ മരിച്ചു. ഒമാനിലെ സലാല വിലായത്തിൽ റോയൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് രണ്ടു പേരും മരിച്ചത്.
ഒരു ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടാന്‍ ശ്രമിച്ചത്. അതിനുള്ള ശ്രമത്തിനിടെയാണ് റോഡപകടത്തിൽ മരണപ്പെട്ടത്.
വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് രണ്ടു സ്വദേശികൾക്കും അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിണ് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
#Oman #natives #died #car #accident #trying #escape #from #police.