അബുദാബി:(gccnews.in) ലഹരിക്ക് അടിമകളാകുന്നവരെ ചികിത്സയിലൂടെയും ബോധവത്കരണത്തിലൂടെയും മോചിപ്പിക്കാൻ പദ്ധതിയുമായി അബുദാബി പൊലീസ്.
നാഷനൽ റിഹാബിലിറ്റേഷൻ സെന്ററാണ് സൗജന്യ പുനരധിവാസ ചികിത്സ സൗകര്യമൊരുക്കുന്നതെന്ന് അബുദാബി പൊലീസിലെ പൊതുജനാരോഗ്യ, ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. അലി ഹസ്സൻ അൽ മസ്റൂഖി പറഞ്ഞു.
ചികിത്സക്കുശേഷവും മയക്കുമരുന്നിന് അടിമകളായവരെ പിന്തുടരുകയും ആവശ്യ മായ തുടർ സംവിധാനങ്ങളൊരുക്കുന്നതും കേന്ദ്രത്തിന്റെ സവിശേഷതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിന്റെ ആപത്തിൽനിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികൾ പൊലീസ് നടപ്പാക്കിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
'എ ചാൻസ് ഹോപ്' എന്ന മറ്റൊരു പദ്ധ തി വഴി മയക്കുമരുന്നിന് അടിമകളായവരെ നിയമനടപടിയില്ലാതെയും രഹസ്യമായും ചികിത്സിക്കുന്ന പദ്ധതിയുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് നിയമനടപടി പേടിക്കാതെ നേരിട്ട് പൊലീസിനെ ബന്ധപ്പെടാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ചികിത്സ, പുനരധിവാസം, മയക്കുമരുന്ന് വിൽപനക്കാരെ ചെറുക്കൽ എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്
ചികിത്സക്കുശേഷവും മയക്കുമരുന്നിന് അടിമകളായവരെ പിന്തുടരുകയും ആവശ്യ മായ തുടർ സംവിധാനങ്ങളൊരുക്കുന്നതും കേന്ദ്രത്തിന്റെ സവിശേഷതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിന്റെ ആപത്തിൽനിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികൾ പൊലീസ് നടപ്പാക്കിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 'എ ചാൻസ് ഹോപ്' എന്ന മറ്റൊരു പദ്ധ തി വഴി മയക്കുമരുന്നിന് അടിമകളായവരെ നിയമനടപടിയില്ലാതെയും രഹസ്യമായും ചികിത്സിക്കുന്ന പദ്ധതിയുമുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് നിയമനടപടി പേടിക്കാതെ നേരിട്ട് പൊലീസിനെ ബന്ധപ്പെടാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ചികിത്സ, പുനരധിവാസം, മയക്കുമരുന്ന് വിൽപനക്കാരെ ചെറുക്കൽ എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
#abudhabi #police #plans #free #drug #addicts