കുവൈത്ത് സിറ്റി:(gccnews.in) കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. .വീടിനുള്ളില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല അഞ്ച് പ്രവാസികള്‍ നടത്തിവരുന്നു എന്നായിരുന്നു ലഭിച്ച വിവരം.
വിവരത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പ്രത്യേക സംഘം രൂപീകരിച്ചു ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്.റാബിഹ് ഏരിയയില്‍ വാടക കെട്ടിടത്തിലാണ് അനധികൃത മദ്യനിര്‍മ്മാണം നടത്തിയിരുന്നത്.
മദ്യനിര്‍മ്മാണത്തെ കുറിച്ച് ഡിറ്റക്ടീവുകള്‍ക്ക് വിവരം ലഭിച്ചിരുന്നു. വീടിനുള്ളില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല അഞ്ച് പ്രവാസികള്‍ നടത്തിവരുന്നു എന്നായിരുന്നു ലഭിച്ച വിവരം.
തുടര്‍ന്ന് വിവരത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പ്രത്യേക സംഘം രൂപീകരിച്ചു. പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു.
മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെയ്‌നറുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു. അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. റെയ്ഡില്‍ വന്‍തോതില്‍ മദ്യവും അധികൃതര്‍ പിടികൂടി.
268 ബാരലും 7,000 കുപ്പി മദ്യവുമാണ് പിടികൂടിയത്. മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച അഞ്ച് സ്റ്റൗവും പിടിച്ചെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
തുടര്‍ന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍, ജഹ്റ മുന്‍സിപ്പാലിറ്റിയിലെ സംഘം ക്യാമ്പ് പൂര്‍ണ്ണമായും പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ വിന്യസിച്ചിട്ടുണ്ട്.
നിയമ നടപടികള്‍ അനുസരിച്ച് പിടികൂടിയ മദ്യം നശിപ്പിച്ചു കളഞ്ഞു.
#Illegal #brewing #inside #rented #house #five #expatriates #arrested