ദമ്മാം : (www.truevisionnews.com) ഈജിപ്ത് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി.
കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്.
വിമാനം ദമ്മാം എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു.
ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. 120 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഈജിപ്ത് എയര്‍ കെയ്‌റോയില്‍ നിന്ന് ദമ്മാമില്‍ അയച്ച മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ പിന്നീട് ദമ്മാമില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി.
#Emergencylanding #Egypt #Airflight #made #emergency #landing