---
title: "#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു"
english_title: "#native #alappuzha #umrah #pilgrimage #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148901/native-alappuzha-umrah-pilgrimage-passedaway"
published_at: "2023-09-25T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65117495c1aa7_gcc000.jpg"
keywords: []
---

# #death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

> **Lead Summary:** ജിദ്ദ: **[**ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് അന്തരിച്ചു.

## Article Content

ജിദ്ദ: **[**ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് അന്തരിച്ചു.

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ (72) ആണ് അന്തരിച്ചത്. ഒരു ആൺ, രണ്ട് പെൺ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മകൻ ദുബായിൽ ജോലി ചെയ്യുന്നു.

വിവരമറിഞ്ഞു അൽബഹയിൽ ജോലി ചെയ്യുന്ന മരുമകൻ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148901/native-alappuzha-umrah-pilgrimage-passedaway)