#saudi | സന്ദര്‍ശക വിസക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം

#saudi  | സന്ദര്‍ശക വിസക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം
Sep 27, 2023 11:48 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സൗദി വിഷന്‍ 2030 എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടൂറിസം മേഖലയുടെ വികസനമാണ്. സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവും അടുത്തിടെ സൗദി ഭരണകൂടം കൈക്കൊണ്ടിരുന്നു.

നിക്ഷേപകരായ വിദേശികളുടെ പ്രവേശനം ലളിതമാക്കുന്ന വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനവും രാജ്യത്ത് നിലവിലുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റ് വിസയിലൂടെയും പ്രവേശനം അനുവദിക്കുന്നുണ്ട്.

ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.

#saudi | Visitor visa holders can use their home country driving license

Next TV

Related Stories
#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

Oct 12, 2024 11:44 AM

#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന...

Read More >>
#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

Oct 12, 2024 11:17 AM

#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്...

Read More >>
#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

Oct 12, 2024 07:57 AM

#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

കു​ങ്കു​മ​പ്പൂ​വ് ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ റി​യാ​ദ്, ഖ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നീ നാ​ല്​ പ്ര​ധാ​ന...

Read More >>
#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

Oct 11, 2024 07:41 PM

#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്...

Read More >>
#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 11, 2024 05:13 PM

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
Top Stories

News Roundup

Entertainment News