അജ്‌മാൻ : (gccnews.in ) നാദാപുരം തൂണേരി സ്വദേശി കല്ലാട്ട് താഴക്കുനി മൂസ (58) ഷാർജയിൽ അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ ഷാർജ മൈസലൂണിൽ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷാർജയിൽ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഷാർജ കെ.എം.സി.സിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സറീന. മക്കൾ: അഫ്‌നാൻ, അദ്‌നാൻ, ഫർസീന.
#death #native #Nadapuram #passedaway #Sharjah