#arrested | വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; 30 പ്രവാസികൾ അറസ്റ്റിൽ

#arrested | വേശ്യാവൃത്തിയിൽ ഏർപ്പെട്ടു;  30 പ്രവാസികൾ അറസ്റ്റിൽ
Sep 28, 2023 08:29 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിൽ. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു.

ഇതിന്‍റെ ഭാഗമായി വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി വേശ്യാവൃത്തിയില്‍ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ 12 പ്രവാസികൾ അറസ്റ്റിലായിരുന്നു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഏഷ്യക്കാരാണ് അറസ്റ്റിലായത്.

പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം ഉൽപ്പാദിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളുള്ള ആറ് അപ്പാര്‍ട്ട്മെന്‍റുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി.

പ്രാദേശികമായി നിര്‍മ്മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

#30 #expatriates #arrested #prostitution

Next TV

Related Stories
#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

Dec 26, 2024 05:08 PM

#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

Dec 26, 2024 04:04 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ...

Read More >>
#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Dec 26, 2024 03:18 PM

#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കലാകാരനായ വസന്തൻ ദീർഘകാലം കുവൈത്തിലും പിന്നീട് ഖത്തറിലും...

Read More >>
#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

Dec 26, 2024 02:13 PM

#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി കിങ് ഫഹദ് ആശുപത്രിയിൽ...

Read More >>
#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

Dec 26, 2024 01:46 PM

#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും...

Read More >>
#MTVasudevanNair | മലയാളത്തിന്റെ മഹാപ്രതിഭ; വിട പറഞ്ഞ എം.ടിക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർപ്പൂക്കൾ

Dec 26, 2024 01:35 PM

#MTVasudevanNair | മലയാളത്തിന്റെ മഹാപ്രതിഭ; വിട പറഞ്ഞ എം.ടിക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർപ്പൂക്കൾ

മലയാള ഭാഷയേയും സംസ്കാരത്തേയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അപാരമായ അറിവും ആഴത്തിലുള്ള വായനയും...

Read More >>
Top Stories