#ROBOTICSURGERY | ലോകത്തിൽ ആദ്യം; സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ ആശുപത്രി

#ROBOTICSURGERY | ലോകത്തിൽ ആദ്യം; സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ ആശുപത്രി
Sep 28, 2023 11:40 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) റിയാദ്: ലോകത്ത് ആദ്യമായി റോബോട്ടിെൻറ സഹായത്തോടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാണ് ഇത്.

ഇതോടെ അഭൂതപൂർവമായ ഒരു മെഡിക്കൽ നേട്ടത്തിന് കൂടിയാണ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി അർഹമായിരിക്കുന്നത്. കരൾ രോഗബാധിതനായ 60 വയസുള്ള ഒരു സൗദി പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഈ ഗുണപരമായ നേട്ടം ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ശസ്ത്രക്രിയ സംഘം തലവനും ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ഡയറ്റർ ബ്രൂറിങ് പറഞ്ഞു.

ആരോഗ്യസേവനത്തിൽ നൂതനസാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിലും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കിങ് ഫൈസൽ ആശുപത്രിയുടെ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണെന്നും ഇത് ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ നൽകുന്ന മേഖലയിലെ ഓരോ രോഗിക്കും അനുയോജ്യമായ തെരഞ്ഞെടുപ്പായി മാറുന്നതിനുമുള്ള കിങ് ഫൈസൽ ആശുപത്രിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടത്തെ കാണേണ്ടത്.

ലോകത്തെ ഏറ്റവും പ്രമുഖമായ ആശുപത്രികളിൽ ഒന്നാണ് കിങ് ഫൈസൽ ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ 20ാം സ്ഥാനവും പശ്ചിമേഷ്യയിലെ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

#ROBOTICSURGERY #First #world #hospital #Riyadh #successfully #performed #fully #robotic #liver #transplant

Next TV

Related Stories
#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

Dec 2, 2023 10:34 AM

#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും...

Read More >>
#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

Dec 2, 2023 08:39 AM

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ...

Read More >>
#death  |    മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Dec 1, 2023 11:29 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

Dec 1, 2023 11:21 PM

#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി...

Read More >>
#GAZA |  ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

Dec 1, 2023 11:13 PM

#GAZA | ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ്...

Read More >>
#rain |  മസ്കത്തിൽ  ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Dec 1, 2023 10:09 PM

#rain | മസ്കത്തിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

മസ്കത്തിൽ ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...

Read More >>
Top Stories