#saudiarabia | നിയമലംഘനം; സൗദിയിൽ 11,465 പ്രവാസികൾ പിടിയിൽ

#saudiarabia | നിയമലംഘനം; സൗദിയിൽ 11,465 പ്രവാസികൾ പിടിയിൽ
Oct 2, 2023 02:46 PM | By Priyaprakasan

ജിദ്ദ:(gccnews.in) താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽശക്തമായ പരിശോധന തുടരും.

സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള ഒരാഴ്ചക്കുള്ളിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 11,465 പ്രവാസികൾ പിടയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനം– 7,199, അതിർത്തി സുരക്ഷാ ചട്ട ലംഘനം– 2,882, തൊഴിൽ നിയമ ലംഘനം– 1,384 എന്നിങ്ങനെയാണ് അറസ്റ്റിലായതെന്ന് വ്യക്തമാക്കി.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 711 പേർ അറസ്റ്റിലായത്. ഇവരിൽ യെമനികൾ 52 ശതമാനവും ഏത്യോപ്യക്കാർ 45 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 14 ശതമാനവുമാണ്.

42 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 15 പേരും അറസ്റ്റിലായിട്ടുണ്ട്.

മൊത്തം 43,772 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്.

#violation #law #11,465 #expatriates #arrested #saudiarabia

Next TV

Related Stories
#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

Dec 2, 2023 10:34 AM

#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും...

Read More >>
#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

Dec 2, 2023 08:39 AM

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ...

Read More >>
#death  |    മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Dec 1, 2023 11:29 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

Dec 1, 2023 11:21 PM

#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി...

Read More >>
#GAZA |  ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

Dec 1, 2023 11:13 PM

#GAZA | ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ്...

Read More >>
#rain |  മസ്കത്തിൽ  ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Dec 1, 2023 10:09 PM

#rain | മസ്കത്തിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

മസ്കത്തിൽ ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...

Read More >>
Top Stories