അജ്‌മാൻ : (gccnews.in ) കണ്ണൂർ അഴീക്കോട് കപ്പൻകടവ് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി. സുറൂക് (38) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഷാർജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ഷാർജ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: ഇബ്റാഹീം. മാതാവ്: സാബിറ. ഭാര്യ: ഷൈമത്ത്. ദുബൈയിലുള്ള സ്മിഹാദ്, നാട്ടിലുള്ള ഷാനിദ് എന്നിവർ സഹോദരങ്ങളാണ്.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#Death #Expatriate #Malayali #passedaway #Sharjah #due #heartattack