---
title: "#death | പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "#expatriate #malayali #passedaway #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150670/expatriate-malayali-passedaway-bahrain"
published_at: "2023-10-03T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b9f3a57688_gcc_death1.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:**[ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം ഏബ്രഹാം ടി വർഗീസ് ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**മനാമ:**[ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം ഏബ്രഹാം ടി വർഗീസ് ഹൃദയാഘാതം മൂലം അന്തരിച്ചു.

ഇന്ന് രാവിലെ ജോലിസ്‌ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ലീന ഏബ്രഹാം സൽമാനിയ.മെഡിക്കൽ കോളേജിൽ നഴ്‌സാണ്. മക്കൾ അഖിൽ ഏബ്രഹാം, അക്സ ഏബ്രഹാം(വിദ്യാർഥികൾ ) എന്നിവർ നാട്ടിലാണുള്ളത്.

റവ.ആന്റണി ടി. വർഗീസ് സഹോദരനാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150670/expatriate-malayali-passedaway-bahrain)