മനാമ:(gccnews.in) ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം ഏബ്രഹാം ടി വർഗീസ്(54) ഹൃദയാഘാതം മൂലം അന്തരിച്ചു.
ഇന്ന് രാവിലെ ജോലിസ്‌ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലീന ഏബ്രഹാം സൽമാനിയ.മെഡിക്കൽ കോളേജിൽ നഴ്‌സാണ്. മക്കൾ അഖിൽ ഏബ്രഹാം, അക്സ ഏബ്രഹാം(വിദ്യാർഥികൾ ) എന്നിവർ നാട്ടിലാണുള്ളത്.
റവ.ആന്റണി ടി. വർഗീസ് സഹോദരനാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
#expatriate #malayali #passedaway #bahrain