#Mahzooz | മഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിക്ക് സമ്മാനം ഒരു ലക്ഷം ദിര്‍ഹം

#Mahzooz | മഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിക്ക് സമ്മാനം ഒരു ലക്ഷം ദിര്‍ഹം
Oct 25, 2023 09:21 PM | By Vyshnavy Rajan

(gccnews.in ) മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിന്‍റെ 151-ാമത് നറുക്കെടുപ്പിൽ മൂന്നു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സ്വന്തം. ഇന്ത്യന്‍ പൗരനായ വിജയ്, ഫിലിപ്പീൻസിൽ നിന്നുള്ള അഗസ്റ്റിൻ, പാകിസ്ഥാനിൽ നിന്നുള്ള അൻവര്‍ എന്നിവരാണ് വിജയികള്‍.

വിജയ്, 18 വര്‍ഷമായി യു.എ.ഇയിൽ താമസമാണ്. 19 വയസ്സുകാരിയായ ഒരു മകളുണ്ട്. ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി ജോലിനോക്കുന്നു. എല്ലാ മാസവും രണ്ട് തവണയെങ്കിലും മഹ്സൂസ് കളിക്കാറുണ്ടെന്ന് വിജയ് പറയുന്നു.

ശനിയാഴ്ച്ച മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിജയിയായ കാര്യം അറിഞ്ഞത്.യു.എ.ഇയിൽ തന്നെ ഒരു ബിസിനസ് പദ്ധതിയിൽ നിക്ഷേപിക്കാനാണ് പണം ഉപയോഗിക്കുകയെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ 19 വര്‍ഷമായി ഫിലിപ്പീൻസിൽ ജീവിക്കുകയാണ് അഗസ്റ്റിൻ. മഹ്സൂസിൽ നിന്നുള്ള ഇ-മെയിൽ ലഭിച്ചത് തന്നെ ഞെട്ടിച്ചെന്ന് അഗസ്റ്റിൻ പറയുന്നു. കഴി‍ഞ്ഞയാഴ്ച്ച മഹ്സൂസിൽ നിന്നും അഞ്ച് ദിര്‍ഹം സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചു.

അതുപോലെ തന്നെയാകും എന്ന് കരുതിയാണ് മെയിൽ പരിശോധിച്ചത്. ഫാഷൻ ഡിസൈനറായ അഗസ്റ്റിൻ ഫിലിപ്പീൻസിലേക്ക് മടങ്ങാനാണ് അഗ്രഹിക്കുന്നത്. അവിടെ ഒരു ബിസിനസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

അടുത്തിടെ ദുബായിലേക്ക് ചേക്കേറിയ പാക് പ്രവാസിയാണ് അൻവര്‍. രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് അദ്ദേഹം. ഒരു ട്രാൻസ്പോര്‍ട്ടേഷൻ കമ്പനിയിൽ ജോലിനോക്കുന്നു.

ലൈവ് ഡ്രോ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടുകൊണ്ടിരിക്കെയാണ് തനിക്കാണ് സമ്മാനം എന്ന് അൻവര്‍ തിരിച്ചറിഞ്ഞത്. പാകിസ്ഥാനിൽ നിന്നുള്ള മഹ്സൂസ് മൾട്ടി മില്യണയര്‍ ജുനൈദിന്‍റെ കഥയാണ് മഹ്സൂസ് കളിക്കാന്‍ അൻവറിന് പ്രചോദനമായത്.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിര്‍ഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേര്‍ക്ക് AED 100,000 വീതം.

#Mahzooz #prize #onelakh #dirhams #Indian #expatriates #Mahsoos

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories










Entertainment News