മസ്‌കത്ത്: ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നു. ഒമാനില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് യോഗം അനുമതി നല്‍കി. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മൂന്നാം ഡോസ് വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗങ്ങളെയും, പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്സീന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ആരാധനാലയങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയുള്‍പ്പടെയുള്ള പരിപാടികളിലെ പങ്കാളിത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Third dose vaccine for people over 18 in Oman