#riyadh | 2024 ലെ ലോക സംഗീത മേളയും പുരസ്കാരനിശയും റിയാദിൽ

#riyadh | 2024 ലെ ലോക സംഗീത മേളയും പുരസ്കാരനിശയും റിയാദിൽ
Oct 30, 2023 11:48 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) 2024 ലെ ലോക സംഗീത മേളയും പുരസ്കാരനിശയും റിയാദിൽ നടക്കുമെന്ന് സൗദി മ്യൂസിക് അതോറിറ്റി അറിയിച്ചു. മ്യൂസിക് സിറ്റികളുടെ മേളയാണിത്. മധ്യപൗരസ്ത്യ മേഖലയിൽ ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്.

നിരവധി നഗരങ്ങളുമായി മത്സരിച്ചാണ് ഈ പരിപാടിക്ക് ആതിഥ്യമരുളാൻ റിയാദ് നഗരത്തിന് അവസരം ലഭിച്ചതെന്നും അതോറിറ്റി പറഞ്ഞു.

2024 നവംബർ 14 മുതൽ 16 വരെ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിലാണ് പരിപാടികൾ നടക്കുക.

ലോകമെമ്പാടുമുള്ള നൂറിലധികം വിദഗ്ധർ സംഗീത വ്യവസായത്തിലെ വിവിധ വിഷയങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ മൂന്ന് മുതൽ നവംബർ 14 വരെ ആറ് ആഴ്ച കാലയളവിൽ റിയാദിലെ സൗദി മ്യൂസിക് സെൻറർ പഠന പരിപാടികൾ സംഘടിപ്പിക്കും.

പ്രാദേശിക, മേഖല തലത്തിലുള്ള 50-ലധികം പേർ അതിലുണ്ടാകും. സംഗീത നഗരങ്ങളുടെ സമ്മേളനത്തിലും അവാർഡുകളിലും സംഗീത മേഖലയെ സമ്പന്നമാക്കുന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളുമുണ്ടാകും.

#riyadh #2024 #WorldMusicFestival #AwardsNight #Riyadh

Next TV

Related Stories
34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തിരി തെളിയും

May 8, 2025 04:02 PM

34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തിരി തെളിയും

ഖത്തറില്‍ വായനയുടെ മഹോത്സവത്തിന് ഇന്ന് തിരി...

Read More >>
വനിതകൾക്ക് പ്രത്യേക യോഗ പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

May 5, 2025 02:33 PM

വനിതകൾക്ക് പ്രത്യേക യോഗ പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

ഇന്ത്യാ ഹൗസിൽ വനിതകൾക്കായി ഒരു പ്രത്യേക യോഗാ പരിപാടി...

Read More >>
കു​ട്ടി​ക​ളു​ടെ വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്​​ ഇ​ന്ന്​ തി​ര​ശ്ശീ​ല വീ​ഴും

May 4, 2025 04:13 PM

കു​ട്ടി​ക​ളു​ടെ വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്​​ ഇ​ന്ന്​ തി​ര​ശ്ശീ​ല വീ​ഴും

വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്​​ ഇ​ന്ന്​ തി​ര​ശ്ശീ​ല...

Read More >>
Top Stories










News Roundup






Entertainment News