13 ദിനങ്ങൾ, 650 കി.മീറ്റർ; ഒട്ടകപ്പുറത്തേറി 30 സാഹസിക സഞ്ചാരികൾ

13 ദിനങ്ങൾ, 650 കി.മീറ്റർ; ഒട്ടകപ്പുറത്തേറി 30 സാഹസിക സഞ്ചാരികൾ
Dec 14, 2021 12:09 PM | By Divya Surendran

ദുബായ്: മരുഭൂമിയിലൂടെ 13 ദിനങ്ങൾ താണ്ടി ഒട്ടക സഞ്ചാരികൾ 21 നു എക്സ്പോ നഗരിയിലെത്തും. ദേശീയ ദിനത്തോടനുബന്ധിച്ച് തുടങ്ങിയ 13 ദിവസം നീണ്ട സാഹസിക സഞ്ചാരത്തിനാണു ആഗോള ആഘോഷ നഗരിയിൽ സമാപനമാകുന്നത്. മരുഭൂമിയുടെ ഉള്ളറകളിലൂടെ ഒട്ടകപ്പുറത്ത് യാത്ര തുടങ്ങിയ 30 അംഗ സംഘം 640 കിലോമീറ്റർ താണ്ടിയാണ് എത്തുക.

സൗദി അതിർത്തിയായ ലീവയിലെ റുബുഉൽ ഖാലി മരുഭൂമിയിൽ ഡിസംബർ 9ന് ആണ് ഒട്ടക സഞ്ചാരം തുടങ്ങിയത്. മണൽക്കാട്ടിലൂടെ കാറ്റും തണുപ്പും സഹിച്ച് സഞ്ചരിക്കാൻ താൽപര്യമുള്ളവരാണ് സംഘത്തിലുള്ളത്. ആവശ്യമായ പരിശീലനത്തിനു ശേഷമായിരുന്നു യാത്ര. ത്യാഗപൂർണമായ പഴയകാലം അനുഭവിച്ചറിയാൻ 21 രാജ്യക്കാരാണു ഇത്തവണ അണിചേർന്നത്. ദുബായിലെ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പൈതൃക പുനരുത്ഥാന കേന്ദ്രമാണ് സാഹസികത നിറഞ്ഞ മരുഭൂസഞ്ചാരം സംഘടിപ്പിച്ചത്.

ഉമ്മുൽ ഹസൻ, അറാദ, ബുതീൻ ലീവാ, ഖസ്‌ർ അസ്സറാബ മൃഗസംരക്ഷണാലയം തുടങ്ങിയ ദുർഘട വഴികൾ സംഘം താണ്ടി. എക്സ്പോ നഗരിയിൽ എത്താൻ ഇനിയും മരുഭൂവഴികൾ ഏറെ ബാക്കിയുണ്ട്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ ഡയറക്ടർ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്കാണ് യാത്രയുടെ നിയന്ത്രണം. എട്ടാം തവണയാണ് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുന്നത്. ഒട്ടകയാത്രികർക്ക് എക്സ്പോ നഗരിയിൽ ഗംഭീര വരവേൽപ് നൽകും.

13 days, 650 km; 30 adventurers on camels

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories