മനാമ : (gccnews.in ) ചികിത്സക്ക് വേണ്ടി നാട്ടിൽ പോയ ബഹ്റൈൻ പ്രവാസി അന്തരിച്ചു. ഇരിഞ്ഞാലക്കുട കാട്ടുങ്ങൽ ചിറ തൂപ്രത്ത് ഹൗസിൽ ടി.കെ. രമേശാണ് (58) മരിച്ചത്.
സൽമാബാദ് വൈ.കെ അൽമൊയ്യാദിൽ ദീർഘകാലമായി ജോലി ചെയ്യുന്ന രമേശ് കഴിഞ്ഞമാസമാണ് വയറു വേദനയെ തുടർന്ന് നാട്ടിൽ ചികിത്സക്ക് പോയത്.
അർബുദ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സിന്ധു രമേശൻ. മക്കൾ: ഇന്ദ്രജിത്ത്, അഭിജിത്ത്.
#death #expatriate #went #country #treatment #died