അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. പിഴക്ക് പുറമേ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിൻറുകളും ഇത്തരം കുറ്റത്തിന് ലഭിക്കും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.
അശ്രദ്ധമായ ഡ്രൈവിങ്ങാണ് അബൂദബിയിലെ അപകടങ്ങളുടെ പ്രധാനകാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും മറ്റുള്ളവരുമായുള്ള സംസാരത്തില്‍ മുഴുകുന്നതുമൊക്കെയാണ് അശ്രദ്ധയ്ക്കു കാരണമെന്നും പൊലീസ് വ്യക്തമാക്കി.
Careless driving; A fine of 800 dirhams and a black point