അബുദാബി: തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഓടയം സ്വദേശി കുന്നുവിള വീട്ടിൽ മുസമ്മിൽ (48) ആണ് മരിച്ചത്.
ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ്, അബുദാബി–ദുബായ് റോഡിയിൽ ഷഹാമയ്ക്കു സമീപം റഹബയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ ജമാലുദ്ദീന്റെയും സഫൂറ ബീവിയുടെയും മകനാണ്. ഭാര്യ: ഷൈന. മക്കൾ: മുഹ്സിന, നാസിയ. കബറടക്കം പിന്നീട് നാട്ടിൽ.
Malayalee found dead in vehicle