അടുത്തവർഷം സൗദിയിലെ പത്തിലൊന്ന് ജോലിയും ടൂറിസം മേഖലയിൽ

അടുത്തവർഷം സൗദിയിലെ പത്തിലൊന്ന് ജോലിയും ടൂറിസം മേഖലയിൽ
Dec 15, 2021 10:59 AM | By Divya Surendran

റിയാദ്: സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ്‌ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ പൗരന്മാരെ പരിശീലിപ്പിക്കാൻ ഏകദേശം 500 ദശലക്ഷം റിയാൽ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഈ രംഗത്തേക്ക് യുവതി യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും 42 ടൂറിസ്റ്റ് സൈറ്റുകളുടെയും മികവ് കൂട്ടാൻ സർക്കാർ സർക്കാർ പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് അവതരണത്തിന് ശേഷമുള്ള ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വികസന നിധിയുടെ പങ്ക് നിസ്തുലമാണ്. വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ നൽകുക എന്നതാണ് ടൂറിസം വികസന നിധി സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2021ൽ മാത്രം 29 പ്രോജക്റ്റുകൾക്ക് 8 ബില്യൺ റിയാൽ മുതൽ മുടക്കിൽ ഫണ്ട് ധനസഹായം നൽകി. ഈ നിക്ഷേപം മൂലം സൗദിയിലെ പുരുഷ- സ്ത്രീകൾക്കിടയിൽ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു. അഭ്യന്തര ടൂറിസത്തിൽ ഏറ്റവും ശക്തമായ 10 രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും അൽ ഖത്തീബ് പറഞ്ഞു.

One-tenth of jobs in Saudi Arabia next year will be in the tourism sector

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories