---
title: "ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി"
english_title: "The Minister of Health said that there are 12 suspected cases of Omicron variant in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16212/the-minister-of-health-said-that-there-are-12-suspected-cases-of-omicron-variant-in-oman"
published_at: "2021-12-15T17:45:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9dc8f54a02_cm oman.jpg"
keywords: []
---

# ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

> **Lead Summary:** **മസ്‌കത്ത്: **ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൗദി. തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ വകഭേദത്തിന്റെ ഭാഗമല്ലെന്നും ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

## Article Content

**മസ്‌കത്ത്: **ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൗദി. തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ വകഭേദത്തിന്റെ ഭാഗമല്ലെന്നും ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിണ് അപകടം കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, വേഗത്തില്‍ പടരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലെ അലസതയാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്‌സീനുകള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16212/the-minister-of-health-said-that-there-are-12-suspected-cases-of-omicron-variant-in-oman)