അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം അബുദാബിയുടെ നഗരവത്കരണത്തിൽ മുഖ്യപങ്കുവഹിച്ച ഈജിപ്ഷ്യൻ സ്വദേശി ഡോ. അബ്ദുൽറഹ്മാൻ മഖ്‌ലൂഫ് (98) അന്തരിച്ചു. ഇദ്ദേഹം വരച്ച രൂപരേഖയിൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവികസനവും കെട്ടിപ്പടുത്തപ്പോൾ ലോകോത്തര നഗരമായി അബുദാബി മാറി.
കയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിടെക്‌ചർ ബിരുദവും ജർമനിയിൽനിന്ന് ഡോക്ടറേറ്റും നേടിയ ഡോ. മഖ്‌ലൂഫ് 1968 ഒക്‌ടോബറിലാണ് ഷെയ്ഖ് സായിദിന്റെ ക്ഷണപ്രകാരം അബുദാബിയിലെത്തിയത്.
തലസ്ഥാന നഗരം എത്രയും വേഗം സാധ്യമാക്കണമെന്നായിരുന്നു ഷെയ്ഖ് സായിദിന്റെ ആവശ്യം. അതനുസരിച്ച് ഖസർ അൽ ബഹറിലിരുന്ന് ഇരുവരും ചർച്ച ചെയ്തു രൂപം നൽകിയതാണ് ഇന്നു കാണുന്ന അബുദാബി.
Abu Dhabi's 'Chief Architect' Dr. Abdul Rahman Maqloof passes away