ദുബായ്: പൊലീസിലെ ലഹരിവിരുദ്ധ ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ദ് ഹിമായ ഇന്റർനാഷനൽ സെന്ററിൽ 523 വിദ്യാർഥികൾക്ക് ദുബായ് പൊലീസ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. വി ട്രെയിൻ ടു പ്രൊട്ടക്ട് എന്ന പേരിലാണ് പരിശീലനം. 23 വരെ തുടരുന്ന പരിശീലനത്തിൽ കായികക്ഷമതയും നൈപുണ്യവും വിവിധ മേഖലകളിലുള്ള അറിവും വർധിപ്പിക്കുന്ന പരിപാടികളാണുള്ളത്.
എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ്, എക്സ്പോ സ്കൂൾ പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലനത്തിന്റെ ഭാഗമായി ഈ വിദ്യാർഥികളെ എക്സ്പോയ്ക്ക് കൊണ്ടുപോകുമെന്നും ഹിമായ സെന്റർ ഡയറക്ടർ കേണൽ അബ്ദുല്ല ഹസൻ അൽ ഖയാത് അറയിച്ചു.
ഹിമായ ഗേൾസ് സ്കൂൾസ്, അഹമ്മദ് ബിൻ റാഷിദ് ബോയ്സ് സ്കൂൾ, അൽ ഖെയാം ഹൈ സ്കൂൾ, ഹിമായാ ബോയ്സ് സ്കൂൾ, അൽ സഫ ഹൈസ്കൂൾ, അൽ മാറെഫ് സ്കൂൾ എന്നിവിടങ്ങളിലും പരിശീലനം നൽകുന്നുണ്ട്.
Dubai Police train students