---
title: "അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​  "
english_title: "Imprisonment: 10 years imprisonment for a group of 19 people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16362/imprisonment-10-years-imprisonment-for-a-group-of-19-people"
published_at: "2021-12-16T14:45:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb03ee12a21_arrest.jpg"
keywords: []
---

# അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​  

> **Lead Summary:** **മ​നാ​മ: **വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ 18 പേ​രെ​ 10 വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷി​ച്ചു.

## Article Content

**മ​നാ​മ: **വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ 18 പേ​രെ​ 10 വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷി​ച്ചു.

ഇ​ര​ക​ളെ അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ പ്ര​തി​ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​ക​ളെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​വാ​ത്ത വി​ധം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും വി​ധി​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ​തൊ​ഴി​ല​വ​സ​ര​മു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ യു​വ​തി​ക​ളെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സം​ഘം കൊ​ണ്ടു​വ​ന്ന​ത്.

പി​ന്നീ​ട്​ ഇ​വ​രെ അ​നാ​ശാ​സ്യ​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച്​ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​ക​ളി​ൽ​നി​ന്നു​ള്ള മൊ​ഴി​പ്ര​കാ​രം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കോ​ട​തി ത​ട​വ്​ വി​ധി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16362/imprisonment-10-years-imprisonment-for-a-group-of-19-people)