മനാമ: വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറെ റിമാൻഡ് ചെയ്യാൻ ഉത്തരവ്. കഴിഞ്ഞ ദിവസം ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് റോഡിലാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
ട്രാഫിക് നിയമം ലംഘിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തൽ. സൂക്ഷ്മതയും അവധാനതയുമില്ലാതെ വലത് ലൈനിൽനിന്ന് മധ്യലൈനിലേക്ക് പൊടുന്നനെ ട്രാക്ക് മാറിയതാണ് അപകടത്തിന് കാരണം.
ശരിയായ ലൈനിൽ വരുകയായിരുന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ഇതിടയാക്കി. കൂട്ടിയിടിച്ച വാഹനമോടിച്ചിരുന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ആവശ്യമായ നിയമനടപടികൾക്കുശേഷം കേസ് ക്രിമിനൽ കോടതിക്ക് കൈമാറും.
#One #person #died #car #accident #Case #against #driver