റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു.
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്.
ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
#Expatriate #Malayali #youth #died #accident #work