മസ്‌കറ്റ് :(gccnews.in ) പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.
അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. ഡിസംബര്‍ മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും.
തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതലാണ് സലാം എയര്‍ ഈ സെക്ടറില്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.
Good news for non-resident Indians; Salam Air resumes services to India