കുവൈത്ത് സിറ്റി : (gccnews.in ) കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ.
വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ പുകയില കണ്ടെത്തിയത്.
രാജ്യത്തേക്ക് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എത്തിച്ച ഒരു കണ്ടെയ്‌നറിനുള്ളിലാണ് പുകയില ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് വെയർഹൗസ് ഡയറക്ടർ മുഹമ്മദ് ഗരീബ് അൽ സെയ്ദി, കസ്റ്റംസ് വെയർഹൗസ് കൺട്രോളർ നാസർ അൽ ദൽമാനി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
ചരക്കിൻറെ ബില്ലിൽ "വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും" എന്നാണ് അടങ്ങിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
വിശദമായി നടത്തിയ പരിശോധനയിൽ പുകയില പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഇവ ഇറക്കുമതി ചെയ്തയാൾക്കായി അന്വേഷണം ഊർജിതമാക്കി.
#drugs #Attempt #smuggle #tobacco #through #airport #Kuwait #Defeated #authorities