ദോഹ : (gccnews.in ) ദോഹ എക്‌സ്‌പോയ്ക്ക് വന്‍ ജനപങ്കാളിത്തം. വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ദിവസവും എക്‌സ്പോ നഗരിയില്‍ എത്തുന്നത്.
ദോഹ എക്‌സ്‌പോയ്ക്ക് തുടക്കം മുതല്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
എക്‌സ്‌പോ ഒന്നര മാസം പിന്നിടുമ്പോള്‍ ജന പങ്കാളിത്തം വലിയ തോതില്‍ ഉയര്‍ന്നു. വിവിധ പവലിനയനുകളിലേക്ക് സ്വദേശികളും വിദേശികളും ഒരു പോലെ എത്തുന്നു.
എക്സ്പോയുടെ വൈവിധ്യം അനുഭവിച്ചറിയുതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറു കണക്കിന് ആളുകളാണ് ദോഹയില്‍ എത്തുന്നത്.
ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്സപോയുടെ ഓരോ ആകര്‍ഷണങ്ങളും ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്.
എക്‌സ്പോയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറുന്നു. കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ജനപങ്കാളിത്തം പ്രകടമാണ്.
എൺപത്തിയെട്ട് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സ്പോ പുരോഗമിക്കുന്നത്. ആഗോള രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്‍. വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമൊന്നാണ് പ്രതീക്ഷ.
#dohaexpo | Huge turnout for Doha Expo