മസ്കത്ത് : (gccnews.in ) ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ ഒമാൻ റോയൽ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു.
ലിമ ഹെൽത്ത് സെന്ററിൽ കഴിഞ്ഞിരുന്ന സ്വദേശി വനിതയെ മുസന്ദം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിലേക്കാണ് എയർലിഫ്റ്റ് ചെയ്തത്.
ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
#Oman, #patient #brought #hospital #helicopter