കുവൈത്ത് സിറ്റി : (gccnews.in ) കുവൈത്തിൽ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ താമസസ്ഥലങ്ങളിൽ ബാച്ചിലർമാരുടെ താമസം കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി.
ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ ദബ്ബൂസ് ആണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുവൈത്തിൽ സ്വദേശികൾ താമസിക്കുന്ന മേഖലകളില്‍ പ്രവാസി അവിവാഹിതർ താമസിക്കുന്നതിന് വിലക്കുണ്ട്.
പക്ഷേ, നിരവധി പ്രവാസികളാണ് അനധികൃതമായി ഇവിടങ്ങളില്‍ താമസിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ സ്വദേശി പാർപ്പിട മേഖലകളിൽ നിന്ന് പൂർണമായി ഒഴിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായാണ് പരിശോധനകൾ.
#KUWAIT #Widespread #inspection #residences #expatriate #bachelors #Kuwait