മസ്കത്ത് : (gccnews.in ) രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. സൂർ വിലായത്തിലും മുസന്ദം ഗവർണറേറ്റിൽ വിവിധ ഇടങ്ങളിലുമാണ് മഴ ലഭിച്ചത്.
ഞായറാഴ്ചവരെ മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വിവിധ ഇടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.
മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽതീരങ്ങളിലും തിരമാലകൾ രണ്ട് മീറ്റർവരെ ഉയർന്നേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
#Rain #different #parts #Oman