---
title: "#salamair | സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ "
english_title: "#salamair #SalamAir's #Muscat-Thiruvananthapuram #service #January3"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165555/salamair-salamairs-muscat-thiruvananthapuram-service-january3"
published_at: "2023-11-27T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564dcd291b3b_salam.jpg"
keywords: []
---

# #salamair | സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ 

> **Lead Summary:** **മസ്​കത്ത് ​: **ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ തുടങ്ങും.

## Article Content

**മസ്​കത്ത് ​: **ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ തുടങ്ങും.

ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ്​ ബുക്കിങ്ങ്​ തുടങ്ങിയിട്ടുണ്ട്​.

ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന്​ രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന്​ തിരുവനന്തപുരത്തെത്തും.

66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതിൽ ഏഴ്​ കിലോ ഹാൻഡ്​ ബാഗും 20 കിലോ ചെക്ക്​ ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും.

ഏഴ്​ റിയാൽ അധികം നൽകിയാൽ ചെക്ക്​ ഇൻ ലഗേജ്​​ 30 കിലോ ആക്കി ഉയർത്താനും സാധിക്കും.

തിരുവനന്തപുരത്തുനിന്ന്​ മസ്കത്തിലേക്ക്​ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്​. പുലർച്ചെ 4.10ന്​ പുറപ്പെടുന്ന വിമാനം രാവിലെ 6.30ന്​ മസ്കത്തിൽ എത്തും. 115.50റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165555/salamair-salamairs-muscat-thiruvananthapuram-service-january3)