മസ്കത്ത്: (gccnews.com) കമ്പനിയുടെ ഗോഡൗണിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടു വിദേശികളെ ദാഖിലിയ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നിസ്വ വിലായത്തിലെ ഒരു കമ്പനിയിൽ ഇവർ മോഷണം നടത്തിയത്. സംഭവത്തിൽ അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
#theft #electricwires #Muscat #Twopeople #under #arrest