മസ്കത്ത്: നിസ്വയിലെ കർഷ ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.
അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റയാൾക്ക് അടിയന്തര വൈദ്യസഹായം നൽകുകയും തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
#Workshop #fire #tragicend #one #GCC #OMAN