കുവൈത്ത് : പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (53) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കുവൈത്തിൽ 22 വർഷമായി പ്രവാസിയായ ഷാജി നിലവിൽ യുനൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്യുകയായിരുന്നു.
പിതാവ്: ആർ.വി. കുഞ്ഞിമോൻ. മാതാവ്: സുഹറ. ഭാര്യ: ഷാഹിന. സഹോദരങ്ങൾ: നവാസ് (ഖത്തർ), ഫൗസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവൃത്തികൾ കെ.കെ.എം.എ, പി.സി. ഡബ്ല്യു.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.
#DEATH | Expatriate Malayali passed away in Kuwait