#KUWAIT | കുവൈത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നിരക്കില്‍ കുറവുണ്ടായേക്കും

#KUWAIT | കുവൈത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നിരക്കില്‍ കുറവുണ്ടായേക്കും
Nov 28, 2023 11:37 PM | By Vyshnavy Rajan

കുവൈത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നിരക്കില്‍ കുറവുണ്ടാകുമെന്ന് സൂചന.

തീർഥാടകരുടെ രജിസ്ട്രേഷൻ നേരത്തെ തുടങ്ങിയതാണ് ഹജ്ജ് സീസൺ നിരക്ക് കുറയാന്‍ കാരണമെന്ന് ഹജ്ജ് കാരവൻസ് യൂണിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി പറഞ്ഞു.

ഇതോടെ ഹോട്ടലുകളുമായും മറ്റ് ആവശ്യമായ സേവനങ്ങള്‍ക്ക് കരാർ ചെയ്യുവാനും ആവശ്യമായ സമയം ലഭിക്കും.നേരത്തെ ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയ പരിധി ഡിസംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്ക് ആയിരിക്കും മുന്‍ഗണന നല്‍കുക.കഴിഞ്ഞ ഒക്ടോബറിലാണ് കുവൈത്തില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

അതിനിടെ അഞ്ചാമത് ഹജ്ജ് എക്‌സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രലായത്തിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുമെന്ന് അൽ-ദുവൈഹി പറഞ്ഞു.

ഈ വര്‍ഷം 8,000 തീർഥാടകര്‍ക്ക് ഹജ്ജ് ക്വോട്ട അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

#KUWAIT #maybe #reduction #fares #Kuwait #during #year's #Hajj #season

Next TV

Related Stories
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
Top Stories