മസ്കറ്റ് : (gccnews.in) മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് റോയൽ ഒമാൻ പോലീസ് വാർത്താകുറിപ്പ് ഇറക്കി.
നാളെ നവംബർ 30 വ്യാഴാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് റോയൽ ഒമാൻ പോലീസ് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, നവംബർ 30 വ്യാഴാച്ചയും ഡിസംബർ 1 വെള്ളിയാഴ്ചയും സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ - ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്‌കറ്റ് വിലായത്ത് വരെ - വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
#oman #Parking #vehicles #both sides #road #prohibited #Muscat