കുവൈത്ത് : (gccnews.in) നിർമാണത്തിലിരിക്കുന്ന വീടിന്റെ ബേസ്മെന്റിലേക്ക് വാഹനം വീണു.
റുമൈതിയ ഏരിയയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തിൽ ഒരാൾ കാറിൽ കുടുങ്ങി.
അൽ ബിദാ സെന്ററിൽ നിന്നുള്ള അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാറിനകത്ത് അകപ്പെട്ടയാളെ പുറത്തെടുത്ത് മെഡിക്കൽ എമർജൻസി റൂമിൽ എത്തിച്ചു. അപകടത്തിൽപെട്ട വാഹനവും അഗ്നിരക്ഷാ സേനാംഗങ്ങൾ മുകളിലെത്തിച്ചു.
#accident #Vehicle #fell #basement #house #under #construction