കുവൈത്ത് സിറ്റി : (gccnews.in) ഡിസംബർ അഞ്ചിന് ദോഹയിൽ നടക്കുന്ന 44ാമത് ജി.സി.സി ഉച്ചകോടിയിലേക്ക് കുവൈത്തിന് ഔദ്യോഗിക ക്ഷണം.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽനിന്നുള്ള ഔദ്യോഗിക ക്ഷണം ചൊവ്വാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹമൂദ് കിരീടാവകാശിക്ക് ക്ഷണം കൈമാറി.
അമീർ, കിരീടാവകാശി എന്നിവരുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച പാകിസ്താൻ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അസിം മുനീറിനെയും നിയമ-നീതി മന്ത്രിയും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രിയുമായ അഹ്മദ് ഇർഫാൻ അസ്ലമിനെയും സ്വീകരിച്ചു.
കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് മുഹമ്മദ് ഫാറൂഖും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഔദ്യോഗിക സന്ദർശനത്തിനായാണ് പാകിസ്താൻ ഉന്നതരും പ്രതിനിധി സംഘവും കുവൈത്തിലെത്തിയത്.
#KUWAIT #Industrial #Invitation #Kuwait #44th #GCC #Summit