ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി
Dec 17, 2021 09:30 PM | By Kavya N

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ(winner) പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. ഇദ്ദേഹത്തിന് 10 ലക്ഷം(രണ്ട് കോടി ഇന്ത്യന്‍ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്ന തിരക്കിനിടെയാണ് റഫീഖിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്‌റയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയ വിവരം അവര്‍ റഫീഖിനെ അറിയിച്ചു. പാചകവിദഗ്ധനായ റഫീഖിന് ഈ വിവരം അറിഞ്ഞ് സന്തോഷം അടക്കാനായില്ല. ബുഷ്‌റയുടെ കോളിന് ശേഷം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ റഫീഖ് സന്തോഷം പങ്കുവെച്ചു.

'10 ലക്ഷം ദിര്‍ഹം എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. എന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. സമ്മാനത്തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും'- റഫീഖ് പറഞ്ഞു. ഒമ്പത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് റഫീഖ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. ഈ മാസം ആദ്യമാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഡിസംബറിലെ എല്ലാ ആഴ്ചയിലും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. ദ്യ വിജയിയായി ഹാരുണ്‍ ഷെയ്ഖും ഇപ്പോള്‍ റഫീഖ് മുഹമ്മദും പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചു. ഈ രണ്ടുപേര്‍ക്കും ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. 50 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഗ്രാന്‍ഡ് പ്രൈസ്. 20 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം.

മറ്റ് നാല് ക്യാഷ് പ്രൈസുകളും ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടാം, ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് വാങ്ങൂ. ഇപ്പോള്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 24ന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിന് പുറമെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും പങ്കെടുക്കാം.

2.5 കോടി ദിര്‍ഹം( 50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം, 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മറ്റ് നാല് ക്യാഷ് പ്രൈസുകള്‍ എന്നിവയാണ് ജനുവരി മൂന്നിന് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റില്‍ വിജയിക്കാനുള്ള അവസരം വര്‍ധിച്ചിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍, രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ സമ്മാനങ്ങള്‍ ഉറപ്പാക്കാം.

The winner of the weekly draw of the Big Ticket got Rs 2 crore

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall