---
title: "#accident   |  സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "#Schoolbus #car #collide #Tragicend  #three #students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166151/schoolbus-car-collide-tragicend-three-students"
published_at: "2023-11-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65689650dc028_gcc.jpg"
keywords: []
---

# #accident   |  സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ജുബൈൽ: **സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ ജുബൈൽ ഇൻഡസ്​ട്രിയൽ സിറ്റിയിൽ മൂന്ന് ​വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്​ ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.

## Article Content

**ജുബൈൽ: **സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ ജുബൈൽ ഇൻഡസ്​ട്രിയൽ സിറ്റിയിൽ മൂന്ന് ​വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്​ ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.

പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജുബൈൽ ഇൻഡസ്​ട്രിയൽ സിറ്റിയിലെ അൽമത്​റഫിയ ഡിസ്ട്രിക്ടിൽ ബുധനാഴ്​ച വൈകിട്ടായിരുന്നു അപകടം.

വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്​. മരിച്ച വിദ്യാർഥിനികൾ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു.

സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ്​ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166151/schoolbus-car-collide-tragicend-three-students)