#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം
Dec 2, 2023 08:39 AM | By Vyshnavy Rajan

ദുബൈ : (gccnews.in) യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷ ഭാഗമായി കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം.

മുറഖബാത് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ റാഷിദ് സലാഹ് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖലീഫ അലി റാഷിദ് അറാന്‍ അല്‍ അലി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പൊലീസുമായി ചേര്‍ന്ന് നടത്തിയ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി ലഭിച്ചത്. ശൈഖ് സായിദ് ശിലയിട്ട യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വാതന്ത്ര്യത്തിന്റെ 52-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച ഈ അംഗീകാരം ഏറെ വിലമതിക്കുന്നുവെന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ കാണുന്നത്. 200ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ സുഖ സമാധാനത്തില്‍ ഇവിടെ കഴിഞ്ഞു വരുന്നത് എല്ലാ മേഖലകളിലും കൈവരിച്ച മികവു കൊണ്ടാണ്.

സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും സന്തോഷത്തിനുമായി മന്ത്രാലയമുള്ള ഒരേയൊരു രാജ്യമാണ് യുഎഇ. ഈ ആദരം തന്റെ ഉത്തരവാദിത്തം കൂട്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

#DUBAI #DubaiPolice #pays #tribute #KPMuhammad

Next TV

Related Stories
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
Top Stories










News Roundup