---
title: "#corruption  |  അഴിമതി കേസ്; സൗദിയിൽ  പ്രവാസികൾ  ഉൾപ്പടെ 146 പേർ അറസ്റ്റിൽ"
english_title: "#corruption #case #146people #including #expatriates #arrested #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166715/corruption-case-146people-including-expatriates-arrested-saudi"
published_at: "2023-12-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c1f926f497_arrest.jpg"
keywords: []
---

# #corruption  |  അഴിമതി കേസ്; സൗദിയിൽ  പ്രവാസികൾ  ഉൾപ്പടെ 146 പേർ അറസ്റ്റിൽ

> **Lead Summary:** **റിയാദ്: [**സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) ഇവരെ പിടികൂടിയിരിക്കുന്നത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.

## Article Content

**റിയാദ്: [**സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) ഇവരെ പിടികൂടിയിരിക്കുന്നത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.

341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166715/corruption-case-146people-including-expatriates-arrested-saudi)