ദുബൈ: (gccnews.com) വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നടത്തുന്ന യൂത്ത്മാർച്ചിന്റെ സന്ദേശം പ്രവാസികളിലേക്കും എത്തിക്കുന്നതിനായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ദുബൈ കറാമയിൽ 'മുഹബ്ബത്ത് കീ ബസാർ' സംഘടിപ്പിച്ചു.
നാട്ടിൻപുറത്തെ ഒരു ചായക്കട ആവിഷ്ക്കരിച്ചും യൂത്ത്മാർച്ചിന്റെ മുദ്രാവാക്യത്തെ പരിചയപ്പെടുത്തുന്ന ഒരു സ്കിറ്റ് അവതരിപ്പിച്ചും പരിപാടി ശ്രദ്ധേയമായി. മുസ്‌ലിം ലീഗ് നേതാവും മാധ്യമപ്രവർത്തകനുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു.
വിദ്വേഷത്തിനെതിരിൽ എക്കാലവും ശക്തമായ നിലപാടെടുത്തുപോന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും കേരളത്തെ മതസൗഹാർദ്ദത്തിന്റെ കേളികേന്ദ്രമാക്കി നിർത്തുവാൻ സാധിക്കുന്ന സാഹചര്യം നിലനിർത്തുന്നതിന് പിന്നിൽ പാണക്കാട് തങ്ങന്മാരുടെ മാതൃകാപരമായ നേതൃത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ആക്ടി.പ്രസിഡണ്ട് തെക്കയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ഇ.കെ ദിനേശൻ, മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ഭാരവാഹികളായ മൊയ്തു അരൂർ, വി.കെ.കെ റിയാസ്, ഇസ്മായിൽ ചെരുപ്പേരി, മൂസ കൊയമ്പ്രം, ഹാഷിം എലത്തൂർ, റാഷിദ് കിഴക്കയിൽ എന്നിവർ വിവിധ വിഷയത്തിൽ നടന്ന ചർച്ചക്ക് നേതൃത്വം നൽകി.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഡ്വ.സാജിദ് അബൂബക്കർ, ഒ.കെ ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, ഹസൻ ചാലിൽ സംബന്ധിച്ചു. യൂത്ത്മാർച്ചിന്റെ മുദ്രാവാക്യത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് ജില്ലാ ട്രഷറർ നജീബ് തച്ചംപൊയിൽ, അസീസ് മേലടി, ജംഷിദ് അത്തോളി അവതരിപ്പിച്ചു. ആസിഫ് കാപ്പാട് ഗാനങ്ങളാലപിച്ചു.
ബയോ ടെക്നോളജിയിൽ പി.എച്ച്.ഡി നേടിയ ഡോ.കെ.വി നൗഷാദിനെ മെമന്റോ നൽകി അനുമോദിച്ചു. സന്ദർശനാർത്ഥം ദുബൈയിലെത്തിയ അവറാൻ പാണക്കാടിനെ പൊന്നാs അണിയിച്ച് ആദരിച്ചു. നിറഞ്ഞ സദസ്സും ആനുകാലിക രാഷ്ട്രീയ ചർച്ചയും പാട്ടും കവിതയുമെല്ലാം മുഹബ്ബത്ത് കീ ബസാറിനെ ശ്രദ്ധേയമാക്കി.
#MuhabbatKey #Bazaar #Dubai