#surplusbudget | വീണ്ടും മിച്ച ബജറ്റുമായി ഖത്തർ

#surplusbudget | വീണ്ടും മിച്ച ബജറ്റുമായി ഖത്തർ
Dec 20, 2023 08:16 PM | By MITHRA K P

ദോഹ: (gccnews.com) വീണ്ടും മിച്ച ബജറ്റുമായി ഖത്തർ. 2024 ൽ 20,200 കോടി ഖത്തർ റിയാൽ വരവും 20,090 കോടി ഖത്തർ റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി. 2023ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ബജറ്റ് പ്രകാരം വരുമാനത്തിൽ 11.4 ശതമാനത്തിന്റെ ഇടിവ് കാണിക്കുന്നുണ്ട്.

പെട്രോളിയും പ്രകൃതി വാതക വിപണിയിൽ വിലയിടിവുണ്ടാകുമെന്ന ആഗോള ഏജൻസികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ എണ്ണവില ബാരലിന് ശരാശരി 60 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 65 ഡോളറായിരുന്നു. ഇതനുസരിച്ച് 2024 ൽ 159 ബില്യൺ ഖത്തർ റിയാലാണ് എണ്ണ വിപണിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14.5 ശതമാനം കുറവ്. അതേസമയം എണ്ണയിതര വരുമാനത്തിൽ 2.4 ശതമാനത്തിന്റെ വർധനവും കണക്ക് കൂട്ടുന്നുണ്ട്. 2023നെ അപേക്ഷിച്ച് ബജറ്റ് ചെലവ് ഒരുശതമാനം കൂടിയിട്ടുണ്ട്.

ശമ്പള വർധനവിനാണ് ഈ തുക പ്രധാനമായും മാറ്റിവെക്കുന്നത്. ദേശീയ വിഷൻ 2030 ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് ബജറ്റിൽ മുൻഗണന. ഇതനുസരിച്ച് ആകെ ബജറ്റിന്റെ 20 ശതമാനവും ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്കായി മാറ്റിവെച്ചിരിക്കുന്നുണ്ട്.

പ്രാദേശിക സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുതിനും ബജറ്റിൽ പദ്ധതികളുണ്ട്. വിവര സാങ്കേതിക വിദ്യ, കമ്യൂണിക്കേഷൻ മേഖലയ്ക്കുള്ള ബജറ്റ് ഇരട്ടിയായി ഉയർത്തിയിട്ടുണ്ട്.

#Qatar #surplus #budget #again

Next TV

Related Stories
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

May 3, 2024 05:07 PM

#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

May 3, 2024 03:07 PM

#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ...

Read More >>
#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 12:50 PM

#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു....

Read More >>
#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

May 3, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ...

Read More >>
Top Stories