ദുബൈയില്‍ പുതുവര്‍ഷപ്പിറവിക്ക് മൂന്ന് ദിവസം അവധി

ദുബൈയില്‍ പുതുവര്‍ഷപ്പിറവിക്ക് മൂന്ന് ദിവസം അവധി
Dec 22, 2021 10:26 AM | By Susmitha Surendran

ദുബൈ: പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ദുബൈയില്‍ മൂന്ന് ദിവസം അവധി  ലഭിക്കും. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് വകുപ്പ്  അറിയിച്ചു.

രാജ്യത്ത് അടുത്ത വര്‍ഷം നിലവില്‍ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രകാരം ജനുവരി മൂന്ന് തിങ്കളാഴ്‍ചയായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുക.

ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരികയാണ്. ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഇതനുസരിച്ച് വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കും.

നിരവധി സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ മേഖലയെ മാതൃകയാക്കി പുതിയ അവധി സംവിധാനത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്‍ചയാണെങ്കിലും അവധി ദിനങ്ങളിലെ മാറ്റം ജനുവരി ഒന്ന് മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നുള്ളതിനാല്‍, അന്ന് പൊതു അവധിയായിരിക്കും.

പുതിയ ക്രമമനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ലഭ്യമാവുക.

New Year's Eve three-day holiday in Dubai

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories